ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് -എസ് ഡി പി ഐ ശക്തികേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഷിഹാസ് എം എച്ച്, മുജീബ് മാങ്കുഴയ്ക്കൽ , എസ് ഡി പി ഐ നേതാവും നഗരസഭാ കൗൺസിലറുമായ അൻസാരി ഈലക്കയം എന്നിവരെ ചോദ്യം ചെയ്യലിനായി എൻ ഐ എ കസ്റ്റഡി യിലെടുത്തു. മൊബൈൽ ഫോൺ അടക്കമുള്ള രേഖകൾ കണ്ടെത്തിയതായാണ് അറിവ്. അർധരാത്രിയോടെ കാരക്കാട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെത്തിയ ഉദ്യോഗസ്ഥരുടെ റെയഡ് പുലർച്ചെ 5 മണി വരെ നീണ്ടു.
പ്രദേശത്ത് എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻ ഐ എ യ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കേന്ദ്രസേനാംഗങ്ങൾ ഉൾപ്പടെ മുന്നൂറിലേറെ പൊലീസുകാരാണ് സ്ഥലത്തെത്തിയത്.
പ്രാദേശികം