ഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന എൻ.ഐ.എ റെയ്ഡിന് പിന്നാലെ കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളെയും 5 വർഷത്തേക്ക് നിരോധിച്ചു. ഇവയെ നിയമവിരുദ്ധ അസോസിയേഷനുകളായി പ്രഖ്യാപിച്ചു. പിഎഫ്‌ഐയ്‌ക്കെതിരെ പാൻ-ഇന്ത്യയിൽ നടന്ന വൻ റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് ഇത്. പോപ്പുലർ ഫ്രണ്ട് ഭീകരപ്രവർത്തനം നടത്തിയെന്നും റിപ്പോർട്ടിൽ ഉണ്ട്.
നിരവധി ഭീകര പ്രവർത്തനങ്ങളും കൊലപാതകങ്ങളും സംഘടന നടത്തി. രാജ്യസുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണ്. യു.പി, കർണാടക, ഗുജറാത്ത് സർക്കാരുകൾ നിരോധനത്തിന് ശുപാർശ നൽകിയിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കഴിവ് ശക്തിപ്പെടുത്തുന്നതിന് പി.എഫ്.ഐ അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെ ബഹുജന വ്യാപനവും ഫണ്ടിംഗ് ശേഷിയും ഉപയോഗിക്കുന്നുവെന്നും നിരോധനം ഉറപ്പാക്കി കേന്ദ്രം അറിയിച്ചു.