ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സാഫിന്റെ ആഭിമുഖ്യത്തിൽ തപാൽ വകുപ്പുമായി സഹകരിച്ചു കൊണ്ട് വിദ്യാർത്ഥികൾ ലഹരിക്കെതിരെ കത്തുകളെഴുതി പോസ്റ്റു ചെയ്തു. സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടും വിദ്യാർത്ഥികളുടെ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ടും കേരള മുഖ്യമന്ത്രിക്ക് 101 കത്തുകളാണ് വിദ്യാർത്ഥികൾ പോസ്റ്റു ചെയ്തത്. തപാൽ വകുപ്പ് കോട്ടയം ഡിവിഷൻമാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കെ.കെ വിനു തപാൽ സംവിധാനങ്ങളെക്കുറിച്ചും ലഹരിയുടെ വിപത്തുകളെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു. സാഫ് കൺവീനർ മുഹമ്മദ് ലൈസൽ സ്വാഗതം പറഞ്ഞു. ഈരാറ്റുപേട്ട പോസ്റ്റുമാൻ അഖിൽ കുമാർ , അധ്യാപകരായ എം.എഫ് അബ്ദുൽ ഖാദർ ,ടെ സിമോൾ മാത്യു , കെ.ശോഭ , ജയൻ പി.ജി, അനസ് റ്റി.എസ്, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമലുത്ഫുള്ള എന്നിവർ പരിപാടിക്ക്നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സുമി . കെ എം നന്ദിയും പറഞ്ഞു.
പ്രാദേശികം