ഈരാററുപേട്ട .പ്രൈവറ്റ് ബസ്സ്സ്റ്റാന്റിന് സമീപം പ്രവർത്തിച്ചുവരുന്ന എമർജ് ഐ & ഇ.എൻ.റ്റി. ഹോസ്പിറ്റൽ രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മേഖല യിലെ പ്രമുഖ ഡോക്ടറന്മാർക്കായി പ്രതിഭാദര ചടങ്ങും ഇന്റേൺഷിപ്പ് കോഴ്സ് പൂർത്തിയായവരുടെ സനദ് ദാന ചടങ്ങും വിപുലമായി ആഘോഷിച്ചു. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ. വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രമുഖ ഇ.എൻ.റ്റി. സർജനും കിംസ് ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടറുമായ ഡോ. എം. എ. മുഹമ്മദ് സനദ് പ്രഭാ ഷണവും സനദ് വിതരണവും നടത്തി. ഇന്റേൺഷിപ്പ് കോഴ്സ് പൂർത്തിയായ ഒൻപത് ഒപ്റ്റോമെട്രിസ്റ്റുമാർ സനദ് ഏറ്റുവാങ്ങി.
ഈരാറ്റുപേട്ട മേഖലയിലെ പ്രമുഖ ഡോക്ടറന്മാരായ ഡോ. ജേക്കബ് മത്തായി, ഡോ. സാവിയോ എം. തെള്ളി, ഡോ. ഡാൽഗൊ തോമസ്, ഡോ. കുര്യൻ ജോസഫ് എന്നിവരെ പ്രതിഭാദരം നൽകി ആദരിച്ചു. എമർജ് ഗ്രൂപ്പ് ഇ.എൻ.റ്റി. സർജൻ ഡോ. ബിമീത് സുരേഷ്, ഒഫ്താൽമോളജിസ്റ്റ് ഡോ. സൂര്യ സി.ബി. പ്രതിഭാദരത്തിന് നേതൃത്വം നൽകി. നഗരസഭ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, പുരുഷോത്തമ ശർമ അങ്കാള മ്മൻകോവിൽ, പുത്തൻപള്ളി പ്രസിഡന്റ് മുഹമ്മദ് സാലിഹ്, മുഹിദ്ദീൻ പള്ളി പ്രസിഡന്റ് അഫ്സറുദ്ദീൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, നഗരസഭ മുൻ ചെയർമാന്മാരായ റ്റി.എം. റഷീദ്, വി.എം. സിറാജ്, ടീം എമർജൻസി പ്രസിഡന്റ് അഷ്റഫ് കുട്ടി, നന്മക്കൂട്ടം പ്രസിഡന്റ് ഫസൽ വെള്ളപ്പറമ്പിൽ, പെൻഷൻ യൂണിയൻ പ്രസിഡന്റ് റ്റി.എം. റഷീദ് പഴയ പള്ളിൽ, എമർജ് ഗ്രൂപ്പ് ഡയറക്ടറന്മാരായ അജ്മൽ, ജുബിൻ കോശി, നെൽസൺ, ജാഫർ ഈരാറ്റുപേട്ട തുടങ്ങിയവർ പ്രസംഗിച്ചു. ഫെമി ജുബിൻ സ്വാഗതവും ഷീജസ്മി നന്ദിയും പറഞ്ഞു.