ഈരാറ്റുപേട്ട: മതപ്രബോധകർ കാലഘട്ടത്തിനിണങ്ങുന്ന ശൈലി സ്വീകരിക്കണമെന്ന്് ഡോ. അനിൽ മുഹമ്മദ്. മാനവികതയാണ് മുഹമ്മദ് നബിയുടെ മുഖമുദ്രയെന്നും ആപത്ഘട്ടങ്ങളിൽ ശത്രുക്കളെ പോലും അദ്ദേഹം കയ്യയച്ചു സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈരാറ്റുപേട്ട നടയ്ക്കൽ ഫൗസിയ കോളജ് മജ്‌ലിസുൽ ഖുർആൻ നടത്തിയ അവർഡ് സമർപ്പണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകകയായിരുന്നു അദ്ദേഹം.
യോഗം കേരള ഹൗസിങ് ഫെഡറേഷൻ ചെയർമാൻ എം. ഇബ്രാഹീം കുട്ടി ഉദ്ഘാടനം ചെയ്തു. മജ്‌ലിസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. കോഴിക്കോടു നടന്ന സുൽത്താൻ വാരിയംകുന്നൻ അന്തർസംസ്ഥാന കോളേജ് തല ക്വിസ് മൽസരത്തിൽ ഉന്നത വിജയം നേടിയ ഫൗസിയ അറബി കോളേജ് വിദ്യാർഥികളെ ആദരിച്ചു. തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ മുൻ സെക്രട്ടറി പി.എം. പരീത് ബാവാ ഖാൻ സമ്മാനദാനം നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഹാഫിള് മുഹമ്മദ് ഉനൈസ് ഖാസിമി, കെ.ഇ. പരീത്, എം.കെ. അബ്ദുൽ ഖാദിർ, അജ്മി അബ്ദുൽ ഖാദിർ, സി.പി. അബ്ദുൽ ബാസിത്ത്, അനസ് കണ്ടത്തിൽ, പി.എം. മുഹമ്മദ് ആരിഫ്, മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.