പലതരത്തിലുള്ള ചട്‌നികള്‍ നമുക്ക് പരിചിതമാണല്ലോ. ചട്‌നിയില്‍ ഒരു പുതുരുചി പരിചയപ്പെടാം. വെളുത്തുള്ളി ചട്‌നി ഒന്നു പരീക്ഷിച്ച് നോക്കിയാലോ? വളരെ എളുപ്പത്തില്‍ വെളുത്തുള്ളി ചട്‌നി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. വെളുത്തുള്ളി, ചുവന്ന മുളക് (വിനിഗറില്‍ മുക്കിവച്ചത്), ഉപ്പ് എന്നിവ മാത്രം മതി ഈ വിഭവം തയാറാക്കാന്‍.
തയാറാക്കുന്ന വിധം
നൂറ് ഗ്രാം വെളുത്തുള്ളിയാണ് എടുക്കുന്നതെങ്കില്‍ ഇതിലേക്ക് 25 ഗ്രാം ചുവന്ന മുളക് കഷ്ണങ്ങളാക്കി എടുക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ഇനിയിത് നന്നായി അരച്ചെടുത്താല്‍ നമ്മുടെ ഈസി ഗാര്‍ലിക് ചട്‌നി റെഡി. അരയ്ക്കുമ്പോള്‍ ഇതിലേക്ക് വെള്ളം ചേര്‍ക്കേണ്ടതില്ലെന്ന് ഓര്‍ക്കുമല്ലോ.