കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മറ്റിയും മുസ്‌ലിം റൂട്ട് സ് ഇനിഷ്യേറ്റിവും സംയുക്തമായി, ഡിസംബർ 28 ശനിയാഴ്ച ആനക്കല്ല് ഫറാ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിന്റെ പോസ്റ്റർ പ്രകാശനം കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് പി.എം അബ്ദുൽ സലാം നിർവഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ പ്രസിഡന്റ് ഇ.എ അബ്ദുന്നാസർ മൗലവി അൽ കൗസരി അധ്യക്ഷത വഹിച്ചു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ സെക്രട്ടറി പി.എസ് അബ്ദുന്നാസർ മൗലവി, ലജനത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡന്റ് അബ്ദുൽ റസാഖ് മൗലവി, സെക്രട്ടറി സാദിഖ് മൗലവി, കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത് അസിസ്റ്റന്റ് ഇമാം ഹാഫിസ് അൽത്താഫ് മൗലവി എന്നിവർ സംസാരിച്ചു. മാഹീൻ വി.എ ഇടക്കുന്നം ആമുഖ പ്രസംഗവും ഷൈജു കളരിക്കൽ സ്വാഗതവും പറഞ്ഞു.
ഡോ. അബ്ദുല്ലാ ബാസിൽ സെമിനാറിൽ മുഖ്യാതിഥിയായി എത്തുന്ന സെമിനാറിൽ രാവിലെ 9:30 മുതൽ ഉലമാക്കളുമായുള്ള തുറന്ന ചർച്ചയും ,ഉച്ചക്ക് 1:30 മുതൽ വിദ്യാർഥികൾക്കുള്ള സെഷനും നടക്കുമെന്നും സംഘാടകർ അറിയിച്ചു.