കോട്ടയ:തുല്യനീതിക്കായി ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക എന്ന പതിറ്റാണ്ടുകളായുള്ള PDP യുടെ ആവശ്യം അംഗീകരിക്കും വരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് PDP നേതൃത്വം നൽകുമെന്ന് PDP സംസ്ഥാന ജനറൽ സെക്രട്ടറിഅജിത്കുമാർ ആസാദ് പറഞ്ഞു.
കോട്ടയത്ത് ഈ വിഷയം ഉന്നയിച്ച് PDP കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മുദ്രാവാക്യമുയര്‍ത്തി പാർട്ടി ജൂലൈ 6 മുതല്‍ ആരംഭിച്ച പ്രചരണ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ജില്ലാതല സമരമാണ് ഇന്ന് മുഴുവൻ കളക്ട്രേറ്റുകള്‍ക്ക് മുന്നിലും നടക്കുന്നത്കോട്ടയം കളക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ്ണയിൽ ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം MS നൗഷാദ് വിഷയാവ തരണം നടത്തിപാർട്ടി നേതാക്കളായ,MA അക്ബർ, സക്കീർ കളത്തിൽ,OA സക്കരിയ , നൗഫൽ കീഴേടം സഫറുള്ള , നസീർ വെട്ടിക്കാട്ടുമുക്ക് അബ്ദുൾ സലീം, മുജീബ് മഠത്തി പറമ്പിൽ. സലീം നക്രം തുരുത്ത്, ശിഹാബ് തിരുമാതിൽക്കൽഅൻസർഷാ കുമ്മനം. മുഹമ്മദാലി കാഞ്ഞിരപ്പള്ളിശിഹാബ്,മെഹമൂദ് പായിപ്പാട്തുടങ്ങിയവർ സംസാരിച്ചു.