പ്രാദേശികം

പ്രതിഷേധ സമരം നടത്തി

ഈരാറ്റുപേട്ട നഗരസഭ 15 - 16 - വാർഡുകളിലെ , വർഷങ്ങളായി തകർന്ന് കിടക്കുന്ന സഫാ , കുഴിവേലി റോഡുകളോടുള്ള അവഗണന, മൂന്ന് വർഷത്തോളമായി തുടരുന്നതിൽ പ്രതിഷേധിച്ച് സഫാ പൗരസമിധി ഇന്ന് രാവിലെ പത്ത് മണിക്ക് , അമാൻ ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി. നൂറ് കണക്കിന് സഫാ നിവാസികൾ സമരത്തിൽ പങ്കെടുത്തു. സമരസമിധി കൺവീനർ,സിദ്ധീഖ് പുളിക്കീൽ പ്രതീഷേധ സമരം ഉദ്ഘാടനം ചെയ്തു.

സമരസമിധിയുടെ ജന: സെക്രട്ടറി മുനീർ പേരകത്ത്ശേരിൽ സ്വഗതം പറഞ്ഞു. സമര സമിധിയുടെ പ്രസിഡന്റ്, സവാദ് പുത്തൻ പീടികയിൽ , നിഷാദ് പാലയംപറമ്പിൽ , ബിജിലി വാണിയ പുരക്കൽ, മഹിൻ ജൂനിഫർ, റാഷിദ് ബെൻസോ , ഉനൈസ് ums എന്നിവർ പ്രസംഗിച്ചു.