ഇന്ന് നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് യൂണിയൻ ചെയർമാനായി റമീസ് ഫൈസലും , വൈസ് ചെയർപേഴ്സനായി എസ് അമലയും ജനറൽ സെക്രട്ടറിയായി ദേവനാരായണനും തെരഞ്ഞെടുക്കപ്പെട്ടു.ഫയാസ് ഷാഹിദും ജിത്തു ബിനു വുമാണ് കൗൺസിലർമാർ. ആർട്സ് ക്ലബ് സെക്രട്ടറിയായി അച്ചത്ത് അശോകനും മാഗസിൻ എഡിറ്ററായി ഫായിസ ഷമീറും തെരഞ്ഞെടുക്കപ്പെട്ടു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട റമീസ് ഫൈസൽ ബി എ ഇക്കണോമിക്സ് അവസാന വർഷ വിദ്യാർത്ഥിയാണ്. തെക്കേക്കര മന്ത പുള്ളോലിൽ ഫൈസലിന്റെ മകനാണ്
പ്രാദേശികം