വായനദിനാഘോഷത്തിന്റെ ഭാഗമായി ഐഡിയൽ പബ്ലിക് ലൈബ്രറി വായന വണ്ടി യാത്ര സംഘടിപ്പിച്ചു. ഈരാറ്റുപേട്ടയിലെ വിവിധ സ്കൂളുകൾ സന്ദർശനം നടത്തിയ വായന വണ്ടിക്ക് മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. ഹെഡ്മാസ്റ്റർ ഇൻ ചാർജ് എംഎഫ് അബ്ദുൽ ഖാദർ , ഷിനു നയാസ് മറ്റ് അധ്യാപകർ ഐഡിയൽ ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മുഹ്സിൻ പി എം വായനാദിന സന്ദേശം നൽകി.
ഐഡിയൽ ട്രസ്റ്റ് ചെയർമാൻ ഹാഷിം പി എസ് , സെക്രട്ടറി മുഹമ്മദ് മർസദ് ട്രസ്റ്റ് അംഗങ്ങളായ മുഹ്സിൻ പി എംമാഹിൻ പേരമ്പലം യൂനുസ് മീരാൻ സൈഫുദ്ദീൻ P S
ഹാഫിസ്. പി.എ.തുടങ്ങിയവർ വിവിധ സ്കൂളുകളിൽ വായനാദിന സന്ദേശം നൽകി.സ്കൂളുകളിൽ നടത്തിയ വായനാദിന ക്വിസ് കോമ്പറ്റീഷനിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.