ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ പന്ത്രണ്ട് വിദ്യാർത്ഥിനികൾക്ക് രാജ്യ പുരസ്കാർ അവാർഡ് ലഭിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനികളായ നിദ കെ എ , ആസിയ അൻസാരി, ആഷ് ന കെരിം, ഫാത്തിമ ഷെജി, നൂറാ ഫാത്തിമ, സൽഹ ഷെരീഫ്, സനാഫാത്തിമ റ്റി എ, സൂഫിയ പി.എസ്., അൻജുംദാരിയ, ഹനാൻ ഫാത്തിമസലീം, റിസ്വാന സമദ്, ഫാത്തിമഫർഹാന എ.എസ്. എന്നിവരാണ് അവാർഡിനർഹരായത്. അവാർഡ് ജേതാക്കളെയും അവരെ പ്രാപ്തരാക്കിയ ഗൈഡ്സ് ക്യാപ്റ്റൻ ജ്യോതി പി.നായർ , ഖദീജ ജബ്ബാർ എന്നിവരെയും മാനേജ്മെന്റ് പി.ടി.എ കമ്മിറ്റികൾ അഭിനന്ദിച്ചു.
പ്രാദേശികം