പ്രാദേശികം

ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ പുനസ്ഥാപിക്കുക; ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനം

പൂഞ്ഞാർ : ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ പുനസ്ഥാപിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവിശ്യപെട്ടു.  എംസി ജോസഫൈൻ നഗറിൽ ( പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ഹാൾ ) നടന്ന പ്രതിനിധി  സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ.കെ ആർ വിജയ ഉദ്‌ഘാടനം ചെയ്തു. അംഗൻ വാടി ജീവനക്കാരുടെ വർധിപ്പിച്ച ശമ്പളത്തിന്റെ കുടിശ്ശികയും, ആശാ വർക്കാർമാരുടെ ശമ്പളം കൃത്യ സമയത്ത് നല്കാണമെന്നും സമ്മേളനം ആവിശ്യപെട്ടു.

സമ്മേളനത്തിന് ഏരിയ പ്രസിഡന്റ്‌ ആശ റിജു ആദ്യക്ഷയായി. മുതിർന്ന അംഗം സരസമ്മ ബാലകൃഷ്ണൻ സമ്മേളന നഗറിൽ പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ ബിന്ദു സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും, ജോസ്ന ജോസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആശാ റിജു (കൺവീനർ ) രജനി സുധാകരൻ, ബിന്ദു സുരേന്ദ്രൻ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രമ മോഹൻ,  ജില്ലാ പ്രസിഡന്റ്‌ ബിന്ദു ശശി, ട്രഷറർ ഉഷ വേണുഗോപാൽ, ജില്ലാ കമ്മിറ്റി അംഗം മാലിനി അരവിന്ദ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, സി എം സിറിയക്ക്, സികെ ഹരിഹരൻ, ടിഎസ് സ്നേഹധനൻ, ലോക്കൽ ലോക്കൽ സെക്രട്ടറി ടിഎസ് സിജു എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ - പ്രസിഡന്റ്‌ : ബിന്ദു അശോകൻ, സെക്രട്ടറി : ആശാ റിജു, ട്രെഷറർ : നിഷാ സാനു, വൈസ് പ്രസിഡന്റ്‌ : ബിന്ദു സുരേന്ദ്രൻ, മായ സജീവൻ, ജോയിന്റ് സെക്രട്ടറി : വിമല കുമാരി, ഷെറിൻ താഹ