ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിവിധ കാലങ്ങളിൽ വിരമിച്ചവർ ഒത്തുകൂടി. സ്ക്കൂളിന്റെ ആരംഭത്തിലുണ്ടായിരുന്ന അധ്യാപക ശ്രേഷ്ടരെ ആദരിച്ചു.
മുൻ സംഗീത അധ്യാപിക വിജയമ്മ ടീച്ചറിന്റെ പ്രാർത്ഥന വരികളോടെ യോഗം ആരംഭിച്ചു. മുൻ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പ്രഫ.എം.കെ. ഫരീദ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മിസ്ട്രസുമാരായ ശ്യാമളക്കുട്ടി അന്തർജ്ജനം, ആലീസ് ജോസ്, ശ്രീദേവി, അധ്യാപകരായ ത്രസ്യാമ്മ തോമസ്, വനജാക്ഷിയമ്മ, സുഹുറാബീവി, സോഫി പി.കെ. തുടങ്ങിയവർ പ്രസംഗിച്ചു. 80 വയസ് കഴിഞ്ഞ ഗൂരുവര്യരായ ആനന്തവല്ലികുഞ്ഞമ്മ, മേരിക്കുട്ടി റ്റി.സി., ലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ ഹെഡ്മിസ്ട്രസ്
ലീന എം.പി. ആദരിച്ചു. മുൻ അധ്യാപിക രമണി ടീച്ചർ രചിച്ച കവിത ലീലാമ്മ എം.ജി. ആലപിച്ചു.മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ചവരെ ഉൾപ്പെടുത്തിക്കൊണ്ട് സൗഹൃദകൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചു. ഗ്രേസിക്കുട്ടി ജോസഫ് സ്വാഗതവും സാറാഉമ്മ നന്ദിയും പറഞ്ഞു.
പ്രാദേശികം