ചേനപ്പാടിക്ക് പിന്നാലെ നെടുംകുന്നം, കറുകച്ചാൽ മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കു ലുക്കവും അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 9.55-ഓടെ യായിരുന്നു ഇടിമുഴക്കത്തിന് സമാനമായി സെക്കന്റെ കൾ നീണ്ടു നിന്ന മുഴക്കം ഉണ്ടായത്. കൂടാതെ നിലത്തു നിന്നും തരിപ്പ് അനുഭവപ്പെട്ടതായും ആളുകൾ പറയുന്നു. ജനാലകളും വീട്ടുപകരണങ്ങളുമടക്കം കുലുങ്ങിയ തോടെയാണ് പലരും വിവരമറിഞ്ഞത്. കറുകച്ചാൽ, നെ ടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻ കുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലാണ് ഉഗ്ര ശബ്ദത്തോടെ മുഴക്കവും കുലുക്കവും ഉണ്ടായത്. ഭൂമികുലു ക്കമെന്ന് കരുതി ആളു കൾ വീടിന് പുറത്തേ ക്ക് ഇറങ്ങി നിന്നു.
ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ജന പ്രതിനിധ്ികളും പൊതു പ്രവര്ത്തകരും ആവശ്യപെട്ടു
കോട്ടയം