മണിപ്പൂരിലെ ക്രൈസ്തവ വേട്ടയ്ക്കെതിരെ എസ് ഡി പി ഐ നേതൃത്വത്തിൽ പ്രതിഷേധറാലിയും ജന സംഗമവും നടത്തി. പി എം സി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം തെക്കേക്കര സെൻട്രൽ ജംഗ്ഷൻ വഴി മുട്ടം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ഉദ്ഘാടനം ചെയ്തു. അതേസമയം, അരുവിത്തുറ സെന്റ് ജോർജ് ചർച്ച് വികാരി ഫാ ഡോ അഗസ്റ്റിൻ പാലയ്ക്കപറമ്പിലിനെ
പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള എസ് ഡി പി ഐ യുടെ നീക്കം വിജയിച്ചില്ല. പരിപാടിയിൽ വികാരിയച്ഛൻ പങ്കെടുക്കുമുന്നറിയിച്ച് വലിയ പ്രചാരണവും പാർട്ടി നൽകിയിരുന്നു. എന്നാൽഈരാറ്റുപേട്ടയിൽ രാഷ്ട്രീയ പാർട്ടി നടത്തുന്ന മണിപ്പൂർ പ്രതിഷേധ റാലിക്ക് അരുവിത്തുറ പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്ന് വികാരി ഫാ അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അറിയിച്ചു.
വിലപിക്കുന്ന മണിപ്പൂർ ജനതയ്ക്കയി അരുവിത്തുറ പള്ളി വികാരിയച്ചൻ്റെ നേതൃത്വത്തിൽ പ്രത്യേക ജപമാല പ്രാർത്ഥനയും ഇതേ സമയം നടന്നു
പ്രാദേശികം