കോട്ടയം

മുണ്ടക്കയം ചെന്നപ്പാറയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മുണ്ടക്കയത്ത് പ്രതിഷേധം സംഘടിപ്പിച്ചു

മുണ്ടക്കയം: മുണ്ടക്കയം ചെന്നപ്പാറയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്, തുടർച്ചയായി വരുന്ന വന്യജീവി അക്രമണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശാശ്വത പരിഹാരം കാണുക എന്നാവശ്യപ്പെട്ട് എസ് ഡിപിഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ പ്രതിഷേധ റാലിയും, സംഗമവും സംഘടിപ്പിച്ചു.

പ്രതിഷേധം എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി ഉദ്‌ഘാടനം ചെയ്തു.മനുഷ്യരുടെ ജീവന് പുല്ലുവില പോലും കൽപ്പിക്കാത്ത ഒരു ഗവൺമെന്റ് ആണ് കേരളം ഭരിക്കുന്നത്,

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും നാടിനെയും നാട്ടിലെ ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നാട്ടിൽ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ വനംവകുപ്പും സർക്കാരും മേൽ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും, കാടുപിടിച്ചു കിടക്കുന്ന ടിആർആൻ്റ്ഡി എസ്റ്റേറ്റ് ഉൾപ്പെടെ ജില്ലയുടെ അതിർഥി പ്രദേശങ്ങളായകോട്ടയം ജില്ലയിൽ വനാതിർത്തിയുള്ള ഏക നിയോജകമണ്ഡലമായ  പൂഞ്ഞാറിൽ കോരൂത്തോട് , മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിലായി 30 കിലോമീറ്റർ വനാതിർത്തി കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, കണ്ണാട്ട് കവല, പന്നിവെട്ടുംപാറ , മുണ്ടക്കയം,എരുമേലി പഞ്ചായത്തുകളിലായി വരുന്ന മഞ്ഞളരുവി, കുളമാക്കൽ, മമ്പാടി,പാക്കാനം തുടങ്ങി കാട്ടാന ആക്രമണം ഉൾപ്പെടെ  ഏറ്റവും രൂക്ഷമായ വന്യമൃഗ ശല്യമുള്ള  പ്രദേശങ്ങളാണ്. കൂടാതെ  കോയിക്കകാവ്, പായസപ്പടി, 504 കോളനി, കുഴിമാവ്, കാളകെട്ടി, അഴുതക്കടവ്, 116 കണ്ടംകയം, മതമ്പ, കണമല, പമ്പാവാലി, എയ്ഞ്ചൽവാലി, എലിവാലിക്കര, എരുത്വപ്പുഴ എന്നിവിടങ്ങളിൽ വനമുണ്ട് എത്രയും പെട്ടന്ന് വനാതിർഥികൾ വെട്ടിത്തെളിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ്  കെ.പി.എച്ച് നിസാർ, വൈസ്.പ്രസിഡന്റ് വി.എസ് അലി, സെക്രട്ടറി നിസാം, സുഹൈൽ, നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.