പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭാ ഉപതിരഞ്ഞടുപ്പിൽ എസ്.ഡി.പി.ഐ സീറ്റ് നിലനിർത്തി. ഭൂരിപക്ഷം കുറഞ്ഞു. സി പി.എം ന് വോട്ട് കുറഞ്ഞു

ഈരാറ്റുപേട്ട . നഗരസഭ 11-ാം വാർഡ് കുറ്റിമരംപറമ്പ് ഡിവിഷ നിലെ ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി ഐ സീറ്റ് നില നിർത്തി.എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അബ്ദുൽ ലത്തീഫ് കാരയ്ക്കാടിന് 366 വോട്ടും യു.ഡി.എഫിലെ സിയാദ് കൂവപ്പള്ളിക്ക് 322 വോട്ടും സി.പി.എം ലെ കെ.എൻ ഹുസൈന് 236 വോട്ടും ലഭിച്ചു.ഭൂരിപക്ഷം 44

എസ്ഡിപിഐ അംഗമായിരുന്ന അൻസാരി ഇലക്കയത്തിനെ അയോഗ്യനാക്കിയതിനെ തുടർ ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 
 കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ് .ഡി.പി.ഐ സ്ഥാനാർത്ഥി അൻസരി ഈ ലക്കയത്തിന് 374 വോട്ട് ലഭിച്ചിരുന്നു. യു ഡി.എഫിലെ പരിക്കൊച്ച് മോനിക്ക് 301 വോട്ടും സി.പി.എം ലെ കെ.എൻ ഹുസൈൻ 294 വോട്ടും ലഭിച്ചിരുന്നു.