പ്രാദേശികം

കേരളത്തിന്റെ മതേതരത്വം ഇന്ത്യക്ക് മാതൃക : ശശി തരൂർ

ഈരാറ്റുപേട്ട : ഇന്ത്യക്ക് കേരളത്തിന്റെ മതേതരത്വം   മാതൃകയാണെന്ന് ഡോ ശശി തരൂർ എം പി. യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ കമ്മറ്റി വർഗീയ ഫാസ്സിസത്തിനെതിരെ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കാലങ്ങളിൽ അപ്രസക്തമായിരുന്ന വർഗീയത ഇന്ന് നമ്മുടെ രാജ്യത്തെ ഗ്രസിക്കുകയാണെന്ന് അഭിപ്രായപെട്ടു. ഈ വിപത്തിനെതിരെ യുവജനത അഭിപ്രായ ഭിന്നതകൾ മറന്ന് ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെട്ടു

യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ചിന്തു കുര്യൻ ജോയി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തി. പി ഇഫ്തിക്കറുദ്ധീൻ, അഡ്വ മുഹമ്മദ്‌ ഇല്ല്യാസ്, അഡ്വ ജോമോൻ ഐക്കര, ഷിയാസ് മുഹമ്മദ്‌ സി സി എം,സുഹറ അബ്‌ദുൾ ഖാദിർ, സിജോ ജോസഫ്, അനസ് നാസർ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.