പ്രാദേശികം

ഈരാറ്റുപേട്ട സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം

ഈരാറ്റുപേട്ട : സപ്ലൈകോയിൽ ആവശ്യത്തിനുള്ള സബ്സിഡി സാധനങ്ങൾ ലഭ്യമല്ല ഭക്ഷ്യവകുപ്പും എം എൽ എ.യും ഇക്കാര്യത്തിൽ നടപടി സ്വീകരിക്ക ണമെന്ന് ഐ.എൻ.ടി.യുസി ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റി ആലശ്യപ്പെട്ടു പച്ചരി, പഞ്ചസാര, കടല, പരിപ്പ് ഉഴുന്ന് ,പയർ ,മുളക് തുടങ്ങി പല നിത്യോ പയോഗസാധനങ്ങളും കിട്ടാനില്ല. വിലക്കയറ്റവും തൊഴിൽ ഇല്ലായ്മയും മൂലം ദുരിതത്തിലായ ജനങ്ങൾ ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ് . സബ്സിഡിയുള്ള എല്ലാസാ ധനങ്ങളും ഉണ്ടെന്ന് തെറ്റിധാരണ ഉണ്ടാക്കുന്നതിന് സബ്സിഡി യുള്ള സാധന ങ്ങളുടെ വിലവിവരം ബോർഡിൽ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട് .

മണ്ഡലം പ്രസിഡന്റ് എസ് എം കബീർ അദ്ധ്യക്ഷനായി ജില്ലാസെക്രട്ടറി പി എച്ച് നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു വി.പി ലത്തീഫ്, വർക്കിച്ചൻ വയംമ്പോത്തനാൽ ,നൗഷാദ് വട്ടക്കയം, അൻസാരി,മനാഫ് ,അനസ് ,അയ്യൂബ്ഖാൻ എന്നിവർ പ്രസംഗിച്ചു.