പ്രാദേശികം

നഗരസഭ ഉപതെരെഞ്ഞെടുപ്പ് :സിയാദ് കൂവപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി

ഈരാറ്റുപേട്ട:2023 ഡിസംബർ 12ന് ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന ഉപ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ സിയാദ് കൂവപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങൾക്ക് വേണ്ടി കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലാണ് സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറി റഫീക്ക് മണിമല, കെ എ മുഹമ്മദ്‌ അഷറഫ്, മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽഖാദർ, വൈസ് ചെയർമാൻ

വി എം മുഹമ്മദ് ഇല്യാസ്,പി എച് നൗഷാദ്,അഡ്വ:പീർ മുഹമ്മദ്‌ ഖാൻ, പി എം അബ്ദുൽ ഖാദർ,നൗഫൽ ബാഖവി, സിറാജ് കണ്ടത്തിൽ, അൻവർ അലിയാർ, ഷാജി തട്ടാംപറമ്പിൽ എന്നിവർ സംസാരിച്ചു.  യൂത്ത് ലീഗ് പ്രവർത്തകനായ സിയാദ് കൂവപ്പള്ളി മുൻസിപ്പൽ ഭാരവാഹിയാണ്. എസ് ഡി പി ഐ അംഗമായിരുന്ന അൻസാരിയെ അയോഗ്യൻ ആക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്