ജനറൽ

Sleepy After Lunch: ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പോഷകപ്രദമായ ആഹാരങ്ങള്‍ കഴിയ്ക്കുന്നതോടൊപ്പം ദിനചര്യയില്‍ വ്യായാമത്തിനും സമയം കണ്ടെത്തേണ്ടത്‌ അനിവാര്യമാണ്. 

Sleepy After Lunch: ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പോഷകപ്രദമായ ആഹാരങ്ങള്‍ കഴിയ്ക്കുന്നതോടൊപ്പം ദിനചര്യയില്‍ വ്യായാമത്തിനും സമയം കണ്ടെത്തേണ്ടത്‌ അനിവാര്യമാണ്. 

ഓഫീസിലായാലും വീട്ടിലായാലും നാം സമയത്തിന് ഭക്ഷണം കഴിയ്ക്കാറുണ്ട്. വീട്ടിൽ പല വിധ  ജോലികളിൽ വ്യാപൃതരായിരിയ്ക്കുന്നതിനാൽ വിശപ്പും അനുഭവപ്പെടും. എന്നാൽ, ഓഫീസിൽ ആയിരിയ്ക്കുമ്പോൾ അതല്ല അവസ്ഥ. ചിലപ്പോൾ വിശപ്പ് അനുഭവപ്പെടാത്ത സാഹചര്യത്തിലും നാം ഭക്ഷണം കഴിയ്ക്കാറുണ്ട്.  

എന്നാൽ, ചിലപ്പോൾ ഉച്ചഭക്ഷണം കഴിച്ചശേഷം ആളുകൾക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്.  അതായത്  ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം തളർച്ച അനുഭവപ്പെടുകയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നത് സാധാരണമാണ്. ഇത് പ്രധാനമായും നാം എന്താണ് കഴിച്ചത്, എത്രമാത്രം കഴിച്ചു,  കൂടാതെ കഴിച്ച സമയം എന്നിവയെ ആശ്രയിച്ചിരിയ്ക്കും.  

ഉച്ചഭക്ഷണം കഴിക്കുമ്പോൾ എന്ത്, എപ്പോൾ, എത്രമാത്രം കഴിച്ചു എന്നതിനെ ആശ്രയിച്ച്, ഒരു വ്യക്തിക്ക് കടുത്ത ക്ഷീണം അനുഭവപ്പെടാം. പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണക്രമം മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് മയക്കത്തിന് കാരണമാകും. ചില  ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച്‌ ഭക്ഷണം കഴിച്ചതിനുശേഷം സെറോടോണിൻ  (serotonin) ഉത്പാദനം വർദ്ധിക്കുന്നു. മാനസികാവസ്ഥയെയും  ഉറക്കത്തേയും  സെറോടോണിൻ സ്വാധീനിക്കുന്നു. അതിനാലാണ് ആളുകൾക്ക് ക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നത്. 

ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കമോ അലസതയോ തോന്നുന്നത് സുഖമല്ലാത്ത ഒരു  അവസ്ഥയാണ്.  
എന്നാൽ, ഭക്ഷണക്രമത്തിൽ അല്പം ശ്രദ്ധിച്ചാൽ ഈ അവസ്ഥ മാറ്റിയെടുക്കാം. ഉച്ചഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന അലസത ഒഴിവാക്കാൻ ഗ്രിൽ ചെയ്ത ചിക്കൻ, കൂടുതൽ പച്ചക്കറികൾ, സലാഡുകൾ എന്നിവ കഴിയ്ക്കാം. ഇത് നിങ്ങളുടെ മാനസികാവസ്ഥയും  ആരോഗ്യവും മെച്ചപ്പെടുത്തുമെന്നാണ് ആരോഗ്യവിദഗ്ദർ അഭിപ്രായപ്പെടുന്നത് .

ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നതായി തോന്നുന്നുണ്ടോ?  എങ്കിൽ നിങ്ങളുടെ ഭക്ഷണക്രമം അല്പം പരിഷ്‌ക്കരിക്കാം നിങ്ങളുടെ ഭക്ഷണക്രമക്കേട്  മാറ്റുന്നതിനായി ഈ ഉപായങ്ങൾ നടപ്പാക്കാം. ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് എങ്ങനെ ഒഴിവാക്കാം? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ  ഈ അവസ്ഥ മാറ്റിയെടുക്കാൻ സാധിക്കും.  

 

1. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക
2. ഉറക്കം വരാതിരിക്കാൻ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക
3. സമയത്തിന് ഭക്ഷണം കഴിയ്ക്കുക  

കഴിക്കുന്ന ഭക്ഷണത്തിനും ഭക്ഷണം കഴിക്കുന്ന സമയത്തിനും അനുസരിച്ച്  ആളുകൾക്ക് അസാധാരണമായ ക്ഷീണം അനുഭവപ്പെടാം. നന്നായി ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, ഉച്ചഭക്ഷണത്തിന് ശേഷം സജീവമായിരിക്കുക എന്നിവയിലൂടെ നിങ്ങൾക്ക് ഉച്ചയ്ക്ക് ഊർജം നിലനിർത്താം.

ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് ഒഴിവാക്കാനായി ഭക്ഷണകാര്യത്തിലും അല്പം ശ്രദ്ധിക്കാം.     അതായത് , ഉച്ച ഭക്ഷണ സമയത്ത് ഈ വിഭവങ്ങൾ ഒഴിവാക്കാം: - 

ബർഗറുകൾ
നൂഡിൽസ്
വറുത്ത സ്നാക്സ്
പാവ് ഭാജി
പിസ്സ 
ബിരിയാണി
ദോശ
നൂഡിൽസ്
ചോറും കറിയും

പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിച്ചതിനുശേഷം ആളുകൾക്ക് മയക്കം അനുഭവപ്പെടാൻ സാധ്യതയുണ്ട്.  മുകളില്‍ സൂചിപ്പിച്ച ഭക്ഷണ സാധനങ്ങള്‍ ഉച്ച സമയത്ത് ഒഴിവാക്കുന്ന തിലൂടെ ഈ  പ്രശ്നങ്ങള്‍ ഒരു പരിധി അവരെ ഒഴിവാക്കാന്‍  സാധിക്കും.  എന്നാല്‍, ഈ മാറ്റങ്ങള്‍ ശരിയായ  ഫലം നല്‍കിയില്ല എങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക.