ഈരാറ്റുപേട്ട: സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം, ഓൺലൈൻ തട്ടിപ്പ്, മറ്റു സാമൂഹ്യ പ്രശനങ്ങൾ എന്നിവയിൽ നിന്നും എങ്ങിനെ രക്ഷപെടം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. തലപ്പലം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും സംയുക്താഭിമുഖ്യത്തിൽ തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയർപേഴ്സൺ ശ്രീജ കെ എസ് അധ്യക്ഷത വഹിച്ചു.ഈരാറ്റുപേട്ട എസ് എച്ച് ഒ ബാബു സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു.ഓൺലൈൻ, സൈബർ തട്ടിപ്പുകളിൽ ഏറ്റവും കൂടുതൽ ഇരകൾ ആകുന്നത് സ്ത്രീകൾ ആണെന്നും പുറത്തു പറഞ്ഞാൽ മറ്റുള്ളവർ എന്ത് കരുതും എന്നോർക്കുന്നതും പരാതി കൊടുക്കുന്ന തിൽനിന്നും ഇവരെ പുറകോട്ട് വലിക്കുന്നതായും സി ഐ അഭിപ്രായപെട്ടു.സി ഡി എസ് വൈസ് ചെയർപേഴ്സൺ ആശ സുരേന്ദ്രൻ, ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് സ്റ്റെല്ല ജോയ്, മെമ്പർമാരായ ചിത്ര സജി, ജോമി ബെന്നി, വി ഇ ഒ മിനി, സെക്രട്ടറി അനുചന്ദ്രൻ, സി ഡി എസ്, എ ഡി എസ് ഭരണ സമിതി അംഗങ്ങൾ, സി ഡി എസ് അക്കൗണ്ടന്റ് ഷൈലജ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശികം