കേരളം

കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍. ഇന്ന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51,000 കടന്നത്. 51,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 86.40 രൂപയാണ് വില. 8 ഗ്രാമിന് 691.20 രൂപ,10 ഗ്രാമിന് 864 രൂപ,100 ഗ്രാമിന് 8,640 രൂപ, ഒരു കിലോഗ്രാമിന് 86,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്