ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' സെപ്റ്റംബര്‍ 30ന് കര്‍ണാടകയില്‍ എത്തും.
സംസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും. കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചതാണിത്. സോണിയയും പ്രിയങ്കയും പങ്കെടുക്കുന്ന ദിവസം പിന്നീട് അറിയിക്കും.
സെപ്റ്റംബര്‍ 30ന് രാവിലെ ഒമ്ബതുമണിക്കാണ് യാത്ര ഗുണ്ടല്‍പേട്ടയില്‍ എത്തുക. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ നഞ്ചന്‍കോഡ് താലൂക്കില്‍ നടക്കുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ദസറയോടനുബന്ധിച്ച് യാത്രക്ക് രണ്ടുദിവസം അവധിയായിരിക്കും. ബെല്ലാരിയില്‍ പൊതുയോഗം നടക്കും. യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, ആദിവാസി വിഭാഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവരുമായി വിവിധ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.