ഈരാറ്റുപേട്ട : തെക്കൻകേരളത്തിൽ ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽവിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പുരോഗതിക്കായിഅക്ഷീണം പ്രവർത്തിച്ച പ്രസ്ഥാനമാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു കഴിഞ്ഞ ഏഴ് പതിറ്റാണ്ട് മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങൾക്ക് എതിരായി ഉയർന്ന എല്ലാ വിഷയങ്ങളെയും പക്വമായി സമീപിക്കുകയും മനുഷ്യസാഹോദര്യം നിലനിർത്താൻ വേണ്ടി പരിശ്രമിക്കുകയും ചെയ്തു എന്നുള്ളത് ദക്ഷിണയ്ക്ക് മാത്രം അവകാശപ്പെട്ട നേട്ടമാണ്.
തെക്കൻ കേരളത്തിലെ മത വൈജ്ഞാനിക മേഖലയിൽ കഴിഞ്ഞ 70 വർഷത്തെ അതിൻറെ നേട്ടം അൽഭുതാവഹമാണെന്നും മതസമുദായിക നേതൃത്വം യോജിപ്പോടെ മുന്നേറിയതിന്റെ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മൺമറഞ്ഞ ആദ്യകാല നേതാക്കന്മാരുടെ കബറിട സന്ദർശന യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ , ഇസ്ലാം മതവിദ്യാഭ്യാസബോർഡ് മുൻ ചെയർമാൻ മുഹമ്മദ് ഈസാ മൗലവിയുടെ ഖബറിടത്തിൽ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .29 ന് തിരുവനന്തപുരം ജില്ലയിലും 30 ന് കൊല്ലത്തും 31ന് ആലപ്പുഴ എറണാകുളം ജില്ലയിലും സിയാറത്ത് പതാക പ്രചരണ യാത്ര പര്യടനം നടത്തും
ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കടക്കൽ അബ്ദുൽ അസീസ് മൗലവി, സി.എ.മൂസാമൗലവി, അഡ്വ. കെ.പി.മുഹമ്മദ് ,ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ്പ്രസിഡൻറും സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗവുമായ മുഹമ്മദ് സക്കീർ, മുഹമ്മദ് നദീർമൗലവി ,പി.കെ.സുലൈമാൻ മൗലവി,പാങ്ങോട് ഖമറുദ്ദീൻമൗലവി, ഇ.എ. അബ്ദുൽ നാസർ മൗലവി, രണ്ടാർകര മീരാൻ മൗലവി, നാസർ മൗലവി വെച്ചൂച്ചിറ, അബ്ദുൽ സലാം മൗലവി,അനസ് മൗലവി, ഇമാം മുഹമ്മദ് സുബൈർ മൗലവി, ഇമാം ഇബ്രാഹിം കുട്ടി മൗലവി, നൗഫൽ ബാഖവി തുടങ്ങിയവർ സംസാരിച്ചു.