ജനറൽ

സ്ഫടികം വീണ്ടും വരുന്നു; പ്രഖ്യാപനവുമായി ഭദ്രൻ

മലയാളികൾ എന്നും നെഞ്ചിലേറ്റിയ മാസ്സ് ആക്ഷൻ ക്ലാസിക് ചിത്രം സ്ഫടികത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ വീണ്ടും തിയേറ്റർ റിലീസ് ചെയ്യുകയാണ്. ഇത് സംബന്ധിച്ച് സംവിധായകൻ ഭദ്രൻ ഫേസ്‌ ബുക്കിൽ പോസ്റ്റ് ചെയ്തു. ഫേസ്‌ ബുക്ക് പോസ്റ്റ് ഇങ്ങനെ…

“സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്‍ . അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല.

നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്‍ക്കുന്ന ഒരു വാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ,നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വര്‍ഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.