ലോകം

ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികൾ ഏറ്റുമുട്ടി; 129 പേർ കൊല്ലപ്പെട്ടു

മലങ്: ഇന്‍ഡൊനീഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര്‍ കൊല്ലപ്പെട്ടു. ഇന്‍ഡൊനീഷ്യന്‍ ലീഗ് സോക്കര്‍ മത്സരത്തിനിടെയാണ് കാണികള്‍ ഏറ്റുമുട്ടുകയും കൂട്ടക്കുരുതിയില്‍ കലാശിക്കുകയും ചെയ്തത്‌. അരേമ എഫ്.സിയും പെര്‍സേബായ സുരാബായ എഫ്.സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആരാധകര്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് ജാവയിലെ മലങ്ങിലാണ് മത്സരം നടന്നത്.മത്സരത്തില്‍ അരേമ എഫ്.സി 3-2 ന് വിജയം നേടി. പിന്നാലെ തോല്‍വി വഴങ്ങിയ പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇന്‍ഡൊനീഷ്യന്‍ പോലീസ് വ്യക്തമാക്കി. മത്സരശേഷം രോഷാകുലരായ ആരാധകര്‍ ഗ്രൗണ്ട് കയ്യടക്കുകയും ആക്രമണം നടത്തുകയും ചെയ്തതോടെ ഇന്‍ഡൊനീഷ്യന്‍ പോലീസ് കണ്ണീര്‍ വാതകവും മറ്റും പ്രയോഗിച്ചു.