വിദ്യാഭ്യാസം

സ്പോട്ട് അഡ്മിഷൻ

ഈരാറ്റുപേട്ട.കേരള സർക്കാർ സ്ഥാപനമായ IHRD യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ 2024 അദ്ധ്യയന വർഷത്തെ ഒന്നാം വർഷ ഡിപ്ലോമ (ഓട്ടോമൊബൈൽ   എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) കോഴ്സുകളിലേക്ക് നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ കോളേജിൽ വച്ച് നടത്തപ്പെടുന്നു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാവുന്നതാണ്.

ഇതോടൊപ്പം, പോളിടെക്‌നിക്‌ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്പോട്ട് അഡ്‌മിഷനും സൗകര്യമുണ്ടായിരിക്കും.

SC/ST/OEC എന്നീ വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.

 പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.