ജനറൽ

ശ്രീനാഥ് ഭാസിയുടെ 'പടച്ചോനേ ഇങ്ങള് കത്തോളീ' റിലീസിനൊരുങ്ങുന്നു

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം 'പടച്ചോനേ ഇങ്ങള് കാത്തോളീ' തീയേറ്ററുകളിലേക്ക്.  ബിജിത് ബാല സംവിധാനം ചെയ്യുന്ന കുടുംബ-ഹാസ്യ ചിത്രമാണിത്. ആൻ ശീതൾ, ഗ്രേസ് ആന്റണിയുമാണ് നായികമാർ.

ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.‌

ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന നാലാമത് ചിത്രം ആണ് ഇത്. 'വെള്ളം', 'അപ്പൻ' എന്നിവയാണ് ഇവർ നിർമിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്നു.

കിരൺ ദാസ് എഡിറ്റിങ്ങും വിഷ്ണു പ്രസാദ് ഛായാഗ്രഹണവും രഞ്ജിത്ത് മണലിപറമ്പിൽ മേക്കപ്പും ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സുജിത്ത് മട്ടന്നൂർ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. പി ആർ ഓ മഞ്ജു ഗോപിനാഥ്. 

May be a cartoon of one or more people and text that says