കോട്ടയം

നരിയുടെ കടിയേറ്റ് പരിക്കേറ്റു.

പൂഞ്ഞാർ: നരിയുടെ കടിയേറ്റ് പാതാമ്പുഴ ആക്കത്തകിടിയേൽ റെജി (48) കോട്ടയിൽ ശ്രീജിത്ത് (29) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ചേന്നാട് മാളിക പാലച്ചുവട് ഭാഗത്തുനിന്നാണ് ഇവർക്ക് നരിയുടെ കടിയേറ്റത്. റെജിയുടെ കൈക്ക് സാരമായ പരിക്കുണ്ട്. ചേന്നാട് മാളികയിലുള്ള പൈനാപ്പിൾ തോട്ടത്തിലേക്ക് പോകുന്ന വഴിയാണ് ഇരുവർക്കും കടിയേറ്റത്.