പ്രവാസം

ഡിജിറ്റൽ തെളിവുകളിൽ കൃത്രിമത്വം കാണിക്കുന്നവർക്കെതിരെ കനത്ത നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി: ഡിജിറ്റൽ തെളിവുകളിൽ കൃത്രിമത്വം കാണിക്കുന്നവർക്കും, മാറ്റങ്ങൾ വരുത്തുന്നവർക്കും കനത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് തെളിവുകളിൽ, ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ, കൃത്രിമത്വം കാണിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കുറ്റകൃത്യമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇത്തരക്കാർക്ക് പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് സൈബർകുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ’34/2021′ എന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 18 അനുസരിച്ചാണ് ശിക്ഷാ നടപടികൾ സ്വീകരിക്കുക.