പ്രാദേശികം

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി - നഗരസഭ ഈരാറ്റുപേട്ട:

ബ്രഹ്മപുരം പ്ലാൻ്റിൽ തീപിടിച്ചതിനെ തുടർന്ന്  .കേരള ഹൈക്കോടതിയുടെ 21/ 3 /23ലെ WP (C)  7844 /2023 നമ്പർ വിധിയുടെ അടിസ്ഥാനത്തിൽ 2016ലെ ഖര മാലിന്യ പരിപാലന ചട്ടങ്ങൾ 1994ലെ കേരള മുനിസിപാലിറ്റീസ്  ആക്ട് എന്നിവ പ്രകാരം  ഈരാറ്റുപേട്ട നഗരസഭയിൽ മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ  കർശനമായ നടപടികൾ സ്വീകരിച്ചു തുടങ്ങി  .
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന  നഗരസഭ ആരോഗ്യ ജാഗ്രത സമിതി ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.  ഹൈക്കോടതി വിധിപ്രകാരം സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നാട്ട് പോകാൻ തീരുമാനിച്ചു. ഉറവിടത്തിൽ തന്നെ ജൈവം അജൈവം എന്നിങ്ങനെ മാലിന്യം വേർതിരിക്കുകയും അജൈവമാലിന്യങ്ങൾ നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർ ഫീ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടതും ജൈവമാലിന്യം സംസ്കരിക്കുന്നതിന് സംവിധാനം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഏർപ്പെടുത്തേണ്ടതുമാണ് .ജൈവമാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്ത വീടുകളും സ്ഥാപനങ്ങളും നഗരസഭയിൽ അപേക്ഷ നൽകേണ്ടതും നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർഫി നൽകി നഗരസഭയിൽ നിന്നും വരുന്ന ജീവനക്കാർ മുഖാന്തരം ജൈവ വേസ്റ്റ് മാത്രം ( പ്ലാസ്റ്റിക്ക് കവറിൽ അല്ലാതെ ) കൈമാറേണ്ടതുമാണ് .
പൊതുസ്ഥലത്തും ജലസ്രോതസ്സുകളിലും മാലിന്യം വലിച്ചെറിയുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. നഗരസഭ സ്ക്വാഡ് രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നതും ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ  നിയമനടപടി സ്വീകരിക്കുന്നതുമാണ് .
 മാലിന്യം കൂട്ടിക്കലർത്തി പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും  വലിച്ചെറിയുന്നവർക്കെതിരെ 1994ലെ കേരള മുനിസിപാലിറ്റീസ്  ആക്ട് സെക്ഷൻ 340 A ,334 A എന്നിവ പ്രകാരം 10000 രൂപ മുതൽ 50000 രൂപ വരെ  പിഴയും  6 മാസം മുതൽ ഒരു വർഷം വരെ തടവു ശിക്ഷയും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതാണന്ന് നഗരസഭ ചെയർ പേഴ്സൻ സെക്രട്ടറി എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു