പ്രാദേശികം

ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കളെ ആദരിച്ചു

കുന്നോന്നി: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും, ഡി വൈ എഫ് ഐയും, ബാലസംഘത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, കായിക മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക്കളെ അനുമോദിച്ചു. ആദരം 2023 പ്രോഗ്രാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ അക്ഷയ്ഹരിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി. ആർ അനുപമ, , 
സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി റ്റി.എസ് സിജു, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വയലിക്കുന്നേൽ,  പൂഞ്ഞാർ തെക്കേക്കര 8-ാം വാർഡ് മെമ്പർ ബീന മധു മോൻ, 12-ാം വാർഡ് മെമ്പർ നിഷ സാനു, ബാലസംഘം ജില്ല വൈസ് പ്രസിഡൻറ് ശ്രീജിത്ത് കെ സോമൻ എന്നിവർ പ്രസംഗിച്ചു.