പാലാ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, രാമപുരം പ്രദേശങ്ങളിൽ വീണ്ടും ഭിക്ഷാടന മാഫിയ സജീവമായി. എന്തു കടുംകൈയും ചെയ്യാൻ മടിയില്ലാത്ത കുറവാ കൊള്ളസംഘം ആലപ്പുഴയിൽനിന്ന് കോട്ടയം ജില്ലയിലെത്തിയതായി സംശയിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദേശം
പൈകയിലും രാമപുരത്തും ചിങ്ങവനത്തും ഉൾപ്പെടെ അറുപതു മോഷണക്കേസുകളിൽ പ്രതിയായ കുറുവാ സംഘനേതാവ് സന്തോഷ് സെൽവം ആലപ്പുഴയിൽ അറസ്റ്റിലായതിനു പിന്നാലെ പതിനഞ്ചംഗ സംഘത്തിലെ മറ്റുള്ളവർ പാലാ, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലേക്കു നീങ്ങിയതായാണ് സംശയം. മുണ്ടക്കയത്ത് 5 തമിഴ്‌നാട് രെജിസ്ട്രേഷൻ ബൈക്കിൽ വീട്ടു സാധനങ്ങൾ വിൽക്കാൻ എന്ന പേരിൽ ഒരുസംഘം കറങ്ങി നടക്കുന്നത് ആശങ്ക, കരിനിലം ഭാഗത്ത് ആണ് ഒരുസംഘം 5 തമിഴ്‌നാട് ബൈക്കിൽ വീട്ടു സാധനങ്ങൾ വിൽക്കാൻ എന്ന പേരിൽ എത്തിയത്,
ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത യുവതി- യുവാക്കളാണ് വിവിധ സഹായങ്ങൾ തേടി ഗ്രാമപ്രദേശങ്ങളിലെ വീടുകൾ കയറിയിറങ്ങുന്നത്. രോഗം, ഭിക്ഷ, നേർച്ച തുടങ്ങിയ ആവശ്യങ്ങളുമായെത്തുന്ന ഇവർ തമിഴാണ് സംസാരിക്കുന്നത്. ചിലർ തമിഴ് ചുവയുള്ള മലയാളവും. എരുമേലി, പൊൻകുന്നം, മണിമല, പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ സംശയാസ്പദ സാഹചര്യത്തിൽ ആരോഗദൃഢഗാത്രരായ പുരുഷന്മാർ ഏതാനും ദിവസങ്ങളായി വീടുകളിൽ സഹായം തേടിയെത്തുന്നുണ്ട്.