ഈരാറ്റുപേട്ട: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഈരാറ്റുപേട്ടയിലെത്തുന്ന പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾക്ക് വൻ സ്വീകരണമൊരുക്കി മുസ്ലിം ലീഗ്. ഇന്ന് (28-10-22) വൈകുന്നേരം 5 ന് പി എം സി ജംഗ്ഷനിലെത്തുന്ന തങ്ങളെ വാദ്യ താളമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് മുട്ടം കവലയിലേക്ക് ആനയിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മലപ്പുറം മുനിസിപ്പൽ ചെയർമാനുമായ മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തും.
മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാജി. പി.എച്ച്. അബ്ദുൽ സലാം, സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, ജനറൽ സെക്രട്ടറി റഫീഖ് മണിമല തുടങ്ങിയവർ പ്രസംഗിക്കും.
ശനിയാഴ്ച രാവിലെ 9.30 ന് തെക്കേക്കര ക്യാപിറ്റൽ സ്ക്വയറിൽ നടക്കുന്ന ഉലമാ ഉമറാ സംഗമം സ്നേഹ സദസ്സിൽ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾക്ക് പുറമേ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി എം എ സലാം, എന്നിവരും പങ്കെടുക്കും.വിവിധ മുസ്ലീം സംഘടനകളെ പ്രതിനിധീകരിച്ച്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ ) മുശാവറ അംഗം ഷരീഫ് ദാരിമി, മഅമൂൻ ഹുദവി,
മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം അബ്ദുശ്യക്കൂർ മൗലവി,
ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി എം മൂസാ മൗലവി, ട്രഷറർ എം എം ബാവ മൗലവി,
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ പി) സെക്രട്ടറി ഹാഷിം തങ്ങൾ, അബ്ദുൽ കരീം സഖാഫി,
ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ, കെ.എൻ.എം. സംസ്ഥാന സെക്രട്ടറി സലാഹുദ്ദീൻ മദനി, വിസ്‌ഡം
എറണാകുളം ജില്ലാ പ്രസിഡന്റ് ശമീർ മദീനി, മർക്കസുദ്ദഅവ സെക്രട്ടറി വി.മുഹമ്മദ് സുല്ലമി,
എറണാകുളം ഗ്രാന്റ് മസ്ജിദ് ഇമാം എം.പി. ഫൈസൽ, തബ്ലീഗ് ജമാഅത്ത് മുശാവറ അംഗം വസീം,
എം.ഇ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.അഷ്റഫ്, തുടങ്ങിയവർ പങ്കെടുക്കും. ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളിലെ ഇമാമീങ്ങൾ, മത പണ്ഡിതർ, മഹല്ല് ഭാരവാഹികൾ എന്നിവരുമായുള്ള മുഖാമുഖമാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം, ജന.സെക്രട്ടറി സിറാജ് കണ്ടത്തിൽ എന്നിവർ അറിയിച്ചു.
പരിപാടികളുടെ പ്രചരണാർത്ഥം ദ്വിദിന വാഹനജാഥ, റോഡ് ഷോ എന്നിവയും സംഘടിപ്പിച്ചിരുന്നു.