പൂഞ്ഞാർ: ഫ്യൂച്ചർ സ്റ്റാർസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപകദിനാചാരണം പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ആൻസി ജോർജ് അധ്യക്ഷത വഹിച്ചു.
ആദ്യകാല അധ്യാപകരായ എം കെ വിശ്വനാഥ മേനോൻ, പി സരസമ്മ, ദ്രോണാചാര്യ കെ പി തോമസ് മാഷ്, ശരദാമ്മടീച്ചർ, ജോസിറ്റ് ജോൺ എന്നിവരെ എം എൽ എ പൊന്നാട അണിയിച്ചു ആദരിച്ചു.
യോഗത്തിൽ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കരിയാപുരയിടം നോബി ഡോമിനിക്, ജോൺസൻ ജോസഫ്, ആർ നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.