ഈരാറ്റുപേട്ട : സാങ്കേതിക മേഖലയിൽ കൂടുതൽ യുവതി യുവാക്കളെ കേരളത്തിന് സംഭാവന ചെയ്യാൻ സർക്കാർ സാങ്കേതിക വിദ്യാഭ്യസ സ്ഥാപനങ്ങൾക് സഹായമാകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ജനജീവിതം മെച്ചപെടുത്തുന്നതിന് ആവിശ്യമായ സാങ്കേതിക വിദ്യകൾ, നൂതന ആശയങ്ങൾ ലഭിക്കുന്നതിനും , അത് നടപ്പിലാക്കുവാൻ ആവിശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ സ്കൂളിലൂടെ നടപ്പിലാക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉല്പനങ്ങൾ സർക്കർ സാഹയത്തോടെ വിപണിയിലെത്തിച്ചു വിദ്യാർത്ഥികളെ സംരംഭകരക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത് വകുപ്പ് 7.5 കോടി രൂപ മുടക്കി പുതിയതായി നിർമ്മിക്കുന്ന തീക്കോയി ടെക്നിക്കൽ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദ്‌ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഉദുഘടന യോഗത്തിന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആദ്യക്ഷനായി. ആന്റോ ആന്റണി എംപി, ഈരാറ്റുപേട്ട നഗരസഭ ചെയ്യർപേഴ്സൺ സുഹറ അബ്‌ദുൾഖാദർ, തീക്കോയി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ടെക്‌നിക്കൽ വിദ്യാഭ്യസ ഡയരക്ടർ ഡോ.ടി പി ബൈജു ഭായി, ജോയിന്റ് റീജിയണൽ ഡയറക്ടർ അബ്‌ദുൾ ഹമീദ്, സ്കൂൾ സുപ്രണ്ട് കെ ദമോധരൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എഞ്ചിനിയർ ശ്രീലേഖ, നഗര സഭ വൈസ് ചെയർമാൻ അഡ്വ.വി എം മുഹമദ് ഇല്യാസ്, സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ മാണി ജോസഫ്, നഗര സഭ അംഗങ്ങളായ റിസ്വാന സവാദ്, സഹല ഫിർദോസ്, സുനിത ഇസ്മയിൽ, റിയാസ് പ്ലാമൂട്ടിൽ, അൻസാർ പുള്ളോലിൽ, നസിറ സുബൈർ, തീക്കോയി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയറാണി തോമസുകുട്ടി, ബിനോയ് ജോസ്, മോഹനൻ കുട്ടപ്പൻ, അമ്മിണി തോമസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, സംഘടക സമിതി സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം, പിടിഎ പ്രസിഡന്റ് കെപി ഷെഫീക് എന്നിവർ സംസാരിച്ചു