കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച് 30 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നടക്കും. രണ്ട് മണിക്ക് ശുചിത്വ സന്ദേശ റാലി തീക്കോയി പള്ളിവാതിൽ നിന്ന് ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എത്തി ചേരുന്നു. തുടർന്ന് 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ചേരും.

പ്രസ്തുത റാലിയിലും സമ്മേളനത്തിലും ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധസംഘടന പ്രതിനിധികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.