ചിക്കന്‍റെ രുചികരമായ വൈവിധ്യമാർന്ന വിഭവങ്ങൾ നമ്മുടെ നാട്ടിൽ സുലഭമാണ്. തട്ടുകട സ്റ്റൈൽ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നൂറു കണക്കിന് ചിക്കൻ വിഭവങ്ങളുണ്ട്. ഇവിടെയിലാ, രുചിയൂറുന്ന തട്ടുകട സ്റ്റൈലിലുള്ള നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
ചേരുവകൾ
ചിക്കൻ- 1 കിലോഗ്രാം
മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി–1 ടേബിൾ സ്പൂൺ
കോൺഫ്ലവർ – -1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – 1 1/2 ടേബിൾ സ്പൂൺ
മൈദ – 1 1/2 ടേബിൾ സ്പൂൺ
അരിപ്പൊടി-1 1/2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉണക്ക മുളക് പൊടിച്ചത്- 1 ടീസ്പൂൺ
കുരുമുളക് പൊടി – 1/4 ടേബിൾ സ്പൂൺ
ഗരം മസാലപ്പൊടി-1/4 ടേബിൾ സ്പൂൺ
കോഴിമുട്ട – 1 എണ്ണം
ഇഞ്ചി – 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി- 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി പച്ചമുളക്- 5, 6 എണ്ണം
തയ്യാറാക്കുന്നവിധം
ചിക്കനിൽ ഈ മസാലപ്പൊടികളും ഉപ്പും നാരങ്ങാനീരും അരിപ്പൊടിയും എല്ലാകൂടി നന്നായി പേസ്റ്റ് ആക്കുക. ശേഷം ഇത് കുറഞ്ഞത് ഒരു 15 മിനിറ്റ് എങ്കിലും മാറ്റിവെയ്ക്കുക. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.