പ്രാദേശികം

ജില്ലാ പൊലീസ് മേധാവിയുടെ ഈരാറ്റുപേട്ടയെ കുറിച്ചുള്ള തെറ്റായ റിപ്പോർട്ട് പിൻവലിക്കണം സർവ്വകക്ഷിയോഗം

ഈരാറ്റുപേട്ട . തീവ്ര വാദത്തിന്റെയും ഭീകരപ്രവർത്തനത്തിൻ്റെയും നിയമ വിരുദ്ധരുടെയും കേന്ദ്രമെന്ന്  ഈരാറ്റുപേട്ടയെ കുറിച്ച് മിനി സിവിൽ സ്റ്റേഷൻ സ്ഥലം എടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് പിൻവലിക്കണമെന്ന് നഗരസഭ യിൽ കൂടിയ സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ  തെറ്റായ റിപ്പോർട്ട് പിൻവലിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു.

വടക്കേക്കരയാലെ സർക്കാർ വക സ്ഥലത്ത് തന്നെ മിനി സിവിൽ സ്റ്റേഷൻ പണിയ ണമെ ന്ന് യോഗം ആവശ്യപ്പെട്ടു

 പൂഞ്ഞാർ എം.എൽ.എ.അ ഡ്വ സെബാസ്റ്റ്യൻ കുളത്തി ങ്കൽ  ,നഗരസഭാ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, നഗരസഭാ ക്ഷേമകാര്യ സമിതി ചെയർമാൻ പി. എം.അബ്ദുൽ ഖാദർ ,പുത്തൻപള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി, നൈനാർ പള്ളി മഹല്ല് പ്രസിഡൻ്റ് പി.ഇ മുഹമ്മദ് സക്കീർ , മുഹിദ്ദീയിദ്ദീൻ പള്ളി പ്രസിഡൻ്റ് പി.റ്റി അസ്ഹറുദ്ദീൻ, ജോജി അരുവി ത്തുറ പള്ളി,സി.പി.എം ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.ആർ ഫൈസൽ ,സി പി ഐ ജില്ലാ കമ്മിറ്റി അംഗം എം.ജി.ശേഖരൻ, മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ്, റാസി ചെറിയ വല്ലം, അൻവർ അലിയാർ (മുസ്ലിം ലീഗ്) യു ഡി.എഫ് ചെയർമാൻ പി.എച്ച്.നൗഷാദ്, എ.എം.എ ഖാദർ ,റ്റി.ഡി.മാത്യൂ (കേരള വ്യാപാര വ്യാവസായ ഏകോപന സമിതി.) ഹസീബ് വെളിയത്ത് (വെൽഫയർ പാർട്ടി )കെ.ഐ.നൗഷാദ്, മാഹിൻ തലപ്പള്ളി, സുബൈർ വെളളാപ്പളളി, റസീം മുതുകാട്ടിൽ, കൗൺസിലറന്മാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, ഫസൽ റഷീദ്, അൻസർ പുള്ളോലിൽ, നൗഫിയ ഇസ്മായിൽ എന്നിവർ സംസാരിച്ചു