ഈരാറ്റുപേട്ട.ജില്ലാ പൊലീസ് മേധാവിയുടെ ഈരാറ്റുപേട്ടയെ കുറിച്ചുള്ള വസ്തുതാവിരുദ്ധമായ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസവസാനം നഗരസഭാ കൗൺസിലന്മാർ എസ്.പി ഓഫീസിനു മുമ്പിൽ ഉപവാസം നടത്താൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു.
അതു കൂടാതെ റി പ്പോർട്ട് പിൻവലിക്കാൻ തയ്യാറാകുന്നില്ലങ്കിൽ ഈരാറ്റുപേട്ട നഗരസഭ ഹൈക്കോടതിയെ സമീപിക്കുവാനും യോഗം തീരുമാനിച്ചു
യോഗത്തിൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു 'നഗരസഭാ ക്ഷേമകാര്യ സമിതി ചെയർമാൻ പി. എം.അബ്ദുൽ ഖാദർ ,പുത്തൻപള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി, എൽ ഡി.എഫ് ഈരാറ്റുപേട്ട കമ്മിറ്റി കൺവീനർ നൗഫൽ ഖാൻ, മുൻ നഗരസഭ ചെയർമാൻ വി.എം.സിറാജ്, അൻവർ അലിയാർ യഹ് യാ സലീം ,അനസ് നാസർ ,സുബൈർ വെള്ളാപ്പള്ളി റഫീഖ് പട്ടരുപ്പറമ്പിൽ ,എ.എം.എ ഖാദർ ,റ്റി.ഡി.മാത്യൂ . കൗൺസിലറന്മാരായ എസ്.കെ.നൗഫൽ ,നാസർ വെള്ളൂപ്പറമ്പിൽ, ഫസൽ റഷീദ്, അൻസർ പുള്ളോലിൽ, നൗഫിയ ഇസ്മായിൽ എന്നിവർ സംസാരിച്ചു