കോട്ടയം

മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മണിമലയാറ്റിൽ ഒഴുക്കിയപെട്ട് കാണാതായ പാലാ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. രാവിലെ ഫയർഫോഴ്സും ഈരാറ്റുപേട്ട ടീം എമർജൻസിയും ചേർന്ന് ചിറക്കടവ് പഴയിടം കോസ് വേക്ക് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് പാലാ  വലവൂർ ഇളംതോട്ടത്തിൽ അരുൺചന്ദ്രൻ (29)ന്റെ മൃദദേഹമാണ് ലഭിച്ചത്. ഞായാറാഴ്ച വൈകുന്നേരം നാലോടെയാണ് യുവാവ് ഒഴുക്കിൽപെട്ട് കാണാതായത്. 2 ദിവസമായി കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സും ഈരാറ്റുപേട്ട ടീം എമർജൻസിയും പൊൻകുന്നം പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല

ചിറക്കടവ് ഗ്രാമദീപം കവലയ്ക്ക് സമീപം ബന്ധുവീട്ടിൽ എത്തിയതായിരുന്നു അരുൺ.കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴയിൽ ചിറക്കടവ് മൂന്നാം മൈൽ സെൻ്റ് ഇഫ്രേംസ് യു.പി. സ്കൂളിന് മുൻപിലുള്ള വട്ടക്കല്ല് ചെക്ക് ഡാമിൽ കുളിക്കുവാൻ ഇറങ്ങിയതായിരുന്നു അരുൺ. മണിമലയാറുമായി ചിറ്റാർപുഴ കൂടിച്ചേരുന്ന 3 കിലോമീറ്ററോളം ദൂരത്തിൽ സംഘം തെരച്ചിൽ നടത്തിയിരുന്നു. ഒഴുക്കും, പുഴയിലെ കല്ലുകളും തെരച്ചിലിന് വിഘാതം സൃഷ്‌ടിച്ചിരുന്നു.