പ്രാദേശികം

വൈദ്യുതി, സഹകരണ മേഖലകളെ തകർക്കുന്ന നിയമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണം; സിഐടിയൂ പൂഞ്ഞാർ ഏരിയ സമ്മേളനം

ഈരാറ്റുപേട്ട : വൈദ്യുതി, സഹകരണ മേഖലകളെ തകർക്കുന്ന നിയമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന് സിഐടിയൂ പൂഞ്ഞാർ ഏരിയ സമ്മേളന പ്രമേയത്തിലൂടെ ആവിശ്യപെട്ടു.  കെആർ ശശിധരൻ നഗറിൽ ( ഭരണങ്ങാനം വെട്ടുകല്ലേൽ ആർകേഡ്) നടക്കുന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ഓണത്തിന് മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ ഓണാക്കിറ്റ് നൽകുന്ന സംസ്ഥാന സർക്കാർ തീരുമാനത്തെ പ്രതിനിധികൾ അഭിനന്ദിച്ചു. 

ഏരിയ പ്രസിഡന്റ്‌ പി എസ് ശശിധരൻ സമ്മേളനത്തിന് ആദ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ ടി ആർ ശിവദാസ് സ്വാഗതവും, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ റെജി രക്തസാക്ഷി പ്രമേയവും, എം എച് ഷനീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ഏരിയ സെക്രട്ടറി ജോയി ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷർളി മാത്യു, ജില്ലാ കമ്മിറ്റി അംഗം കെ ജെ അനിൽകുമാർ, ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സിജി നോബിൾ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ - പ്രസിഡന്റ്‌ : ടിഎസ് സ്നേഹധനൻ, വൈസ് പ്രസിഡന്റ്‌ : ടി മുരളി, എം എച് ഷനീർ, മിനി ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി : സിഎം സിറിയക്ക്, ജോയിന്റ് സെക്രട്ടറി : ടി എസ് സിജു, വികെ മോഹനൻ, സിജി നോബിൾ, ട്രെഷറർ : പിഎസ് ശശിധരൻ അടങ്ങുന്ന 30 അംഗ കമ്മിറ്റി.