കോട്ടയം

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിർത്തുവാനുള്ള തീരുമാനം പുനപരിശോധിക്കണം:

കോട്ടയം : ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള കേന്ദ്ര , സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള വിവിധ സ്കോളർഷിപ്പുകൾ നിർത്തുവാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന്   സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ( സിജി )കോട്ടയം ജില്ല ജനറൽബോഡി ആവശ്യപ്പെട്ടു. ഇതോടൊപ്പം സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷങ്ങൾക്കായുള്ള ഫണ്ട് വിനിയോഗത്തിലെ അപാകതകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഹാളിൽ നടന്ന പൊതുയോഗത്തിൽ ജില്ലാ പ്രസിഡൻറ് പി.പി.എം നൗഷാദ് അധ്യക്ഷതവഹിച്ചു. എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് , പി.എ .ഇർഷാദ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സിജി ഇൻറർനാഷണൽ മുൻ ചെയർമാൻ പി.കെ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. 

യോഗത്തിൽ വച്ച് 2023- 25 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. 
ജില്ലാ പ്രസിഡണ്ടായി എം എഫ് അബ്ദുൽ ഖാദർ ( ഈരാറ്റുപേട്ട ), ജനറൽ സെക്രട്ടറിയായി നിഷ സാജിദ് ( കങ്ങഴ), ട്രഷററായി ശുഹൈബ് മുഹമ്മദ് ( കൂട്ടിക്കൽ) ജില്ലാ കോർഡിനേറ്റർ പി.പി.എം നൗഷാദ് എന്നിവരെ തിരഞ്ഞെടുത്തു.

സിജി വിമൻസ് കളക്ടീവ് (CWC ) പ്രസിഡന്റ . ആൻസിമോൾ പി.എ
സെക്രട്ടറി നെഷിനാ ഇസ്മായിൽ
ട്രഷറർ നിഷാ സാജിദ് എന്നിവരേയും വിവിധ വകുപ്പുകളുടെ ഡയറക്ടർമാരായി അൻഷാദ് അതിരമ്പുഴ
സാജിദ് കരിം, റാഷിദ് ഖാൻ DM വി.എം സിറാജ്, ഷിനാജ് സത്യം , അമീൻ മുഹമ്മദ്, ഹുസൈൻ അമ്പഴത്തിനാൽ, റബീസ് കാസിം . മുഹമ്മദ് ഷബീബ് ഖാൻ , ആരിഫ് കൂട്ടിക്കൽ ,സിയാദ് എരുമേലി , മാഹീൻ തലനാട് എന്നിവരേയും തിരഞ്ഞെടുത്തു