ഈരാറ്റുപേട്ട. മീനച്ചിൽ താലൂക്കിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മലങ്കര മീനച്ചിൽ കുടിവെള്ളപദ്ധതിയിൽ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രദേശത്തെ കൂടി ഉൾ പെടുത്തണമെന്ന് യുഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി യോഗം ആവശ്യപെട്ടു
ഏഴുചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈപ്രദേശത്ത് നാൽപ്പതിനാ യിരത്തോളം ജനങ്ങളാണ് തിങ്ങിപാർക്കുന്നത് അമ്പതുവർഷത്തിലേറെ പഴക്കമുള്ള രണ്ട് കടിവെള്ളപദ്ധതികളാണ് ഇവിടെ യുള്ളത് . മീനച്ചിൽ നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് ഈപദ്ധതികൾ പ്രവർത്തിക്കുന്നത് .വേനൽ ആരംഭ ത്തിൽതന്നെ നദിയിലെ വെള്ളം വറ്റിതുടങ്ങും .വേനൽകാലത്ത് കുടിവെള്ള ത്തിനായി ഇവിടത്തെ ജനങ്ങൾ ഏറെ ക്ലേശിക്കുന്നു . ഏറെ ജനവാസ മുള്ള ഈപ്രദേശത്തെ മാത്രം അവഗണിച്ചത് പുന പരിശോദിക്കണമെന്നും യോഗം ആവശ്യപെട്ടു
യു ഡി എഫ് ഈരാറ്റുപേട്ട മണ്ഡലം ചെയർമാൻ പിഎച്ച് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർ പേഴ്സൺ സുഹ്റാ അബ്ദുൽഖാദർ വൈസ് ചെയർമാൻ അഡ്വ. വിഎം മുഹമ്മദ് ഇല്യാസ് ,കെ എ മുമ്മദ് അഷറഫ് എം പി സലീം,റാസി ചെറിയവല്ലം, കെ എ മുഹമ്മദ് ഹാഷിം അനസ് നാസർ ,വിപി ലത്തീഫ്,അൻ വർ അലിയാർ ,സാദിഖ് മറ്റ കൊമ്പനാൽ , റസീം മുതുകാട്ടിൽ ,എസ് എം കബീർ ,സിറാജ് കണ്ടത്തിൽ ഹസീബ് വെളിയത്ത് എന്നിവർ പ്രസംഗിച്ചു