ഈരാറ്റുപേട്ട:ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുഖേന 2021-2022 വർഷത്തെ 41പി എം എ വൈ വീടുകളിൽ നിർമാണം പൂർത്തീകരിച്ച 30 വീടുകളുടെ താക്കോൽ ദാനവും ഉദ്ഘാടനവും ശ്രീ.ആന്റോ ആന്റണി എം പി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന ഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മയൂരി ഫ്ലവർമില്ല് സംഭാവനയായി നൽകിയ അരിപ്പൊടി കിറ്റുകളുടെ വിതരണം വൈസ് പ്രസിഡൻറ് ശ്രീ.കുര്യൻ തോമസ് നെല്ലുവേലിൽ നിർവഹിച്ചു. തുടർന്നു നടന്ന യോഗത്തിൽ മേഴ്‌സി മാത്യു,അജിത് കുമാർ ബി,മറിയാമ്മ ഫെർണാണ്ടസ്,ബിന്ദു സെബാസ്റ്റ്യൻ,മിനി സാവിയോ,ശ്രീകല ആർ,ജോസഫ് ജോർജ്ജ്,തുടങ്ങിയവർ പ്രസംഗിച്ചു.ജോയിന്റ് ബി ഡി ഒ രഞ്ജിത് പ്രേംകുമാർ റിപ്പോർട്ടും ബി ഡി ഒ സക്കീർ ഹുസൈൻ ഇബ്രാഹിം നന്ദിയും പറഞ്ഞു.
പ്രാദേശികം