പ്രാദേശികം

ഈരാറ്റുപേട്ട പുത്തൻപള്ളി മുസ്ലിം ജമാഅത്ത് വീടുകളുടെ താക്കോൽദാനം മന്ത്രി നിർവ്വഹിച്ചു.

ഈരാറ്റുപേട്ട:പുത്തൻപള്ളി മുസ്ലിം ജമാഅത്ത് സക്കാത്ത് ഫണ്ട് കൊണ്ട് നിർമ്മിച്ച ആറ്വീടുകളുടെ താക്കോൽദാനം സംസ്ഥാന ന്യൂനപക്ഷ, വഖഫ് ,ഹജ്ജ് ,കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹ് മാൻ നിർവ്വഹിച്ചു.
പള്ളി അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ മഹല്ല് പ്രസിഡൻ്റ് എൻ.കെ.മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു.
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., നഗര വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ്, ഡോ. എം.എ.മുഹമ്മദ് ,ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി, ഉനൈസ് മൗലവി, കൗൺസിലറന്മാരായ നാസർ വെള്ളൂപ്പറമ്പിൽ, പി.എം.അബ്ദുൽ ഖാദർ ,പി.ആർ ഫൈസൽ , മുൻ നഗരസഭാ ചെയർമാൻ വി.എം.സി റാജ്, പ്രൊഫ .എ .എം.റഷീദ് ,കെ ഇ പരീത് ,അജ്മി ഗ്രൂപ്പ് എം.ഡി ഹാജി അബ്ദുൽ ഖാദർ ,മുഹമ്മദ് സക്കീർ , അസ് ഹറുദ്ദീൻ,വി.എച്ച്.നാസർ, സിറാജ് കണ്ടത്തിൽ, മോനി പരിക്കൊച്ച് , അർഷദ് ബദരി എന്നിവർ പ്രസംഗിച്ചു.