അബുദാബി:അല്‍ ബത്തീന്‍ മേഖലയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി ഭാഗീകമായി തകര്‍ന്നു വീണു.അപകടത്തില്‍ ആളപായം ഒന്നുമുണ്ടായില്ലെങ്കിലും നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അബുദാബി പൊലീസും അബുദാബി സെല്‍ഫ് ഡിഫന്‍സും ചേര്‍ന്ന് പെട്ടെന്നു തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
അപകടസ്ഥലത്തുണ്ടായിരുന്നവരെ ഉടന്‍ തന്നെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.അപകട സ്ഥലത്തേക്കു പ്രവേശിക്കുന്നതില്‍ നിന്നും പൊതുജനങ്ങളെ അബുദാബി പൊലീസ് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രം വിവരങ്ങള്‍ അറിയാനാണ് പൊതുജനങ്ങള്‍ക്കുള്ള പൊലീസിന്റെ നിര്‍ദ്ദേശം.