പ്രാദേശികം

മുസ് ലിം ലീഗ് സ്നേഹ സദസ്സ് പണ്ഡിതന്മാരുടെയും നേതാക്കളുടെയും പങ്കാ ളിത്വം കൊണ്ട് ശ്രദ്ധേയമായി

ഈരാറ്റുപേട്ട: ഫാസിസത്തിനെതിരെ മതേതര ജനാധിപത്യം ആണ് പ്രതിരോധം എന്ന മുസ് ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശത്തെ നെഞ്ചേറ്റി പണ്ഡിതന്മാരുടെയും നേതാക്കളുടെ  സംഗമം സ്‌നേഹ സദസ്സ് ശ്രദ്ധേയമായിസംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട തെക്കേക്കര ക്യാപ്പിറ്റല്‍ സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പണ്ഡിതന്മാരുടെയും നേതാക്കളുടെയുംസംഗമം സ്‌നേഹ സദസ്സ് കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് വിവേകത്തിന്റെ വഴിയെ ചേര്‍ന്നു നടക്കാനുള്ള ആഹ്വാനമായി.

മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും പാതയില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗിന് പിന്തുണയേകി സ്‌നേഹ സദസ്സ്. \ദക്ഷിണ കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ പങ്കെടുത്ത സ്‌നേഹ സദസില്‍ സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

സമുദായത്തിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വിവിധ സമുദായ സംഘടനകളുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും സമൂഹത്തില്‍ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍  പണ്ഡിതന്മാർ പള്ളികൾ ഗുണകരമായി ഉപയോഗിക്കണം. പണ്ഡിതന്മാര്‍ മതേതരത്വത്തിന്റെ കാവലകളായിമാറണമെന്ന് സാദിഖലി തങ്ങള്‍ ഉണര്‍ത്തി.

'സൗഹാര്‍ദ്ദതയും സഹിഷ്ണതയുമാണ് രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കുന്നത്. ഒരിക്കലും അതിന് ഭംഗം വരാന്‍ പിടില്ല.ഓരോ മതങ്ങള്‍ക്കിടയിലുംസമുദായികസംഘടനകള്‍ക്കിടയിലും സൗഹാര്‍ദ്ദവും ഐക്യവും ഊട്ടിയുറപ്പിക്കണം.മുസ്‌ലിം 'ലീഗിന്റെ എക്കാലത്തേയും ദൗത്യം അതാണ്.സാമ്രാജിത്വ താല്‍പര്യമാണ് ഇസ്‌ലാമോഫോബിയോ പടര്‍ത്തുന്നത്. ഇസ്‌ലാം 'ആരേയും പീഡിപ്പിക്കുന്ന പ്രസ്ഥാനമല്ല.മനുഷ്യത്വത്തിനാണ് പ്രധാന്യമെന്ന് വിമര്‍ശകര്‍ തിരിച്ചറിയേണ്ടതുണ്ട്.പണ്ഡിത'ന്മാര്‍ക്ക് ഇവിടെ വലിയ ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കാനുള്ളത്.സമുദായത്തെ കൈവിട്ടുപോകാന്‍ പാടില്ല.ഇസ് ലാമിന്റെ യഥാര്‍ത്ഥ 'മാര്‍ഗം സമൂഹത്തില്‍ സമര്‍പ്പിക്കണം.തീവ്രവാദ വര്‍ഗീയവാദ പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ ദേഷമാണ് സൃഷ്ടിക്കുന്നത്. ജനാധിപത്യ രീതിയില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് നേടിയെടുക്കാന്‍ കഴിയും.ബഹുസ്വരസമൂഹത്തില്‍ മറ്റുള്ളവരെ വെറുപ്പിക്കുന്ന രാഷ്ട്രീയം വേണ്ടെന്നും സ്തസാദിഖലി തങ്ങള്‍ ഓര്‍മ്മപ്പെടുത്തി.മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്‌നേഹ സദസില്‍ ആമുഖ പ്രഭാഷണം നടത്തി.മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി എം എ സലാം സ്വാഗതം പറഞ്ഞു.

ഇമാം എകോപന സമിതി ചെയര്‍മാന്‍ കെ.എ.മുഹമ്മദ് 'നദീര്‍ മൗലവി, സി.എം.മൂസാ മൗലവി ( ദക്ഷി കേരള ജംഇയ്യത്തുല്‍ ഉലമാ ) ,കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍ (സമസ്ത കേരള ജം യ്യത്തുൽ ഉലമ ) കരീം സഖാഫി (സ മസ്ത എ.പി.), സലാഹുദ്ദീന്‍ മദനി (കെ.എന്‍.എം), ഫൈസല്‍ മൗലവി (ജമാഅത്തെ ഇസ്‌ലാമി), വി .മുഹമ്മദ് സുല്ലമി (കെ.എന്‍.എം മര്‍ക്കസുദ്ദഅവ ), ഷമീര്‍ മദീനി (വിസ്ഡം), പി.ഇ.മുഹമ്മദ് സക്കീര്‍ (പ്രസിഡന്റ് നൈനാര്‍ മസ്ജിദ് ), ബാസിത് (എം.ഇ.എസ്), ഉനൈസ് മൗലവി (ചെയര്‍മാന്‍ ഫൗസിയ ട്രസ്റ്റ് ), അബു ഷമ്മാസ് മൗലവി (ഇമാം താഴത്തങ്ങാടി ജുംഅ മസ്ജിദ് ), നൗഫല്‍ ബാഖവി (ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ), മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ ഹാജി പി എച്ച് അബ്ദുള്‍സലാം,കെ .ഇ.അബ്ദുറഹ്മാന്‍,ബിമാപ്പള്ളി റഷീദ്,ടി.എം.സലിം,ജില്ലാഭാരവാഹികളായ അസീസ് ബഡായില്‍, റഫീഖ് മണിമല,ഹാജി കെ എ മുഹമ്മദ് അഷ്‌റഫ്,ടി.എം ഹമീദ്,കെ.എം അബ്ദുള്‍മജീദ്,ഹംസ,അഡ്വ.സുല്‍ഫിക്കര്‍ സലാം,കേരളാ ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷാ,അഡ്വ പീര്‍ മുഹമ്മദ് ഖാന്‍ ,നഗരസഭാചെയര്‍പേഴ്‌സണ്‍ സുഹുറ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുസ്‌ലിം ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.എ.മുഹമ്മദ് ഹാഷിം നന്ദി പറഞ്ഞു.